
നീലേശ്വരം: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പുല്ലായിക്കൊടി കുടുംബാംഗങ്ങളുടെ സംഗമം നീലേശ്വരം റോട്ടറി ഹാളില്‍ നടന്നു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ പുല്ലായ്‌ക്കൊടി രാഘവന്‍ നമ്പ്യാര്‍, പുല്ലായിക്കൊടി ഗംഗമ്മ എന്നിവര്‍ ചേര്‍ന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സതീഷ് നമ്പ്യാര്‍ അധ്യക്ഷനായി. വിവേക് ബാബു, സജി ബാനം, പവിത്രന്‍ കക്കാട്ട്, സതീഷ് നമ്പ്യാര്‍, അനില്‍ ബങ്കളം, നാരായണന്‍ പെരുമ്പള, പ്രദീപ് ഉദുമ, ശരത് കാക്കാട്ട്, സുഭാഷ്, വിവേക് ബാബു, വിനീത് ഇ.വി, അക്ഷയ് കുമാര്‍ വി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.പ്രായമായവരെയും, ഹ്രസ്വ സിനിമാ രംഗത്ത് കഴിവ് തെളിയിച്ച ജയേഷ് പായം, മിമിക്രി ആര്‍ട്ടിസ്റ്റ് ബൈജു പായം, ചിത്രകാരി ശിവന്യ ,പ്രതിരോധ സേനയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യുന്ന സതീഷ് നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.














