Hivision Channel

നീര്‍ത്തട നടത്തം പഞ്ചായത്ത് തല ഉദ്ഘാടനം

ഇരിട്ടി: പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നീരുറവ് എന്ന സര്‍ക്കാര്‍ പദ്ധതിയുമായി യോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ 12 നീര്‍ത്തടങ്ങളിലും യാത്ര നടത്തിയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.ഇതിന്റെ ഭാഗമായുള്ള നീര്‍ത്തട നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരൂര്‍ നീര്‍ത്തടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ധീന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ആര്‍. മിനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സിനി സന്തോഷ്, സുനിത, നിഷ, ആര്‍. രാജന്‍, മുന്‍ വൈസ് പ്രസിഡണ്ട് ശ്രീജ, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.ടി. മാത്യു, വി.ഇ.ഒ മാര്‍ , എ.ഇ, ഓവര്‍സിയര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *