Hivision Channel

കുഞ്ഞിമംഗലത്ത് വികസന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം 21ന്

തൊഴിലുറപ്പ് പദ്ധതിയുടെ മികവില്‍ കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളിനായി ഭക്ഷണശാല ഒരുക്കി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ഭക്ഷണശാലയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നവംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. 11.89 ലക്ഷം രൂപ ചെലവിലാണ് ഭക്ഷണശാല ഒരുക്കിയത്. 114 തൊഴില്‍ ദിനങ്ങളാണ് പ്രവൃത്തിക്കായി ഉപയോഗിച്ചത്. 122 ചതുരശ്ര മീറ്ററിലുള്ള ഭക്ഷണശാലയില്‍ ഒരേ സമയം 200 കുട്ടികള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.
ഇതോടനുബന്ധിച്ച് ലൈഫ് ഭവനപദ്ധതിയുടെ താക്കോല്‍ദാനം, 27.47 ലക്ഷം രൂപ വിനിയോഗിച്ച് 999 ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കും 127,500 രൂപ ഉപയോഗിച്ച് 34 സ്ഥാപനങ്ങള്‍ക്കുമുള്ള റിംഗ് കംപോസ്റ്റുകളുടെ വിതരണം, അങ്കണവാടികള്‍ക്കുള്ള വാട്ടര്‍ ടാങ്ക്, ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍, ഫര്‍ണിച്ചറുകള്‍, വയോജനങ്ങള്‍ക്കുള്ള കട്ടില്‍ എന്നിവയുടെ വിതരണം തുടങ്ങി 12 ഓളം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. കുഞ്ഞിമംഗലം യുപി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *