
പേരാവൂര്‍:കണ്ണൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മറ്റി നടത്തിയ ജില്ല സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തലശേരി സ്‌പോര്‍ട്‌സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി വിജയിച്ചു.കണ്ണൂര്‍ ജില്ല ടീമിലേക്ക് സന്ദേശ് ജോസഫ്,സോളമന്‍,ജോയല്‍ ജോബി,അല്‍ത്താഫ്,ആബേല്‍,ജിസിന്‍ എന്നിവര്‍ക്കും രണ്ടാം സ്ഥാനം ലഭിച്ച തലശേരി സ്‌പോര്‍ട്‌സ് അക്കാദമിക്ക് വേണ്ടി കളിച്ച പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ അഗിനേന്ദ്,ജോയല്‍,ഋഷികേശ് എന്നിവര്‍ക്കും സെലക്ഷന്‍ ലഭിച്ചു.














