Hivision Channel

കണിച്ചാറില്‍ ക്വാറികളുടെ നിരോധനം തുടരും

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ പഞ്ചായത്തിലെ ശ്രീലക്ഷ്മി, ന്യൂഭാരത് എന്നീ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് പഠനം നടത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധര്‍ ഈ ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *