
പേരാവൂര്‍: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ ലഹരിക്കെതിരെ കൈകോര്‍ക്കാം മനുഷ്യ ചങ്ങല തീര്‍ത്തു.സിഐടിയു ജില്ല വൈസ് പ്രസിഡന്റ് എസ്.ടി ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജോസഫ് അധ്യക്ഷത വഹിച്ചു. പി.വി പ്രഭാകരന് സംസാരിച്ചു. തുടര്‍ന്ന് ലഹി വിരുദ്ധ പ്രതിജ്ഞയും എടുത്തു.















