Hivision Channel

പേരാവൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പേരാവൂര്‍: പേരാവൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.പേരാവൂര്‍ ടൗണ്‍ ജംഗ്ഷനിലാണ് ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരന്തരം പൈപ്പ് പൊട്ടുന്നതിനാല്‍ റോഡും തകരുന്നു.കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടാന്‍ കാരണം.പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിനാല്‍ റോഡില്‍ ചെളി നിറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്.കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ അറ്റകുറ്റപ്രവര്‍ത്തി നടത്തിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ നീക്കം ചെയ്ത് പുതിയവ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഖമമാക്കേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *