
തൊണ്ടിയില്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി,പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന് അധ്യക്ഷത വഹിച്ചു. മൈഥിലി രമണന്, പ്രീതിലത, രാജു ജോസഫ്, കെ.വി ബാബു, അഡ്വ. ജാഫര്‍, ആര് സജീവന് എന്നിവര്‍ സംസാരിച്ചു.














