
പേരാവൂര്‍: മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക്, പേരാവൂര്‍ വെജിറ്റബിള്‍ എഫ്.ഐ.ജി, കൈരളി യൂത്ത് ലീഗ് വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുരിങ്ങോടിയില്‍ പച്ചക്കറി തൈവിതരണവും, ജൈവകൃഷി ശില്‍പശാലയും സംഘടിപ്പിച്ചു. മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.എം രഞ്ചുഷ അധ്യക്ഷത വഹിച്ചു. കെ.എം പ്രസാദ്, കെ ശശീന്ദ്രന്‍ മാസ്റ്റര്‍, വി പത്മനാഭന്‍, കെ മോഹനന്‍,കെ ഗൗരി, പി.ടി ജോണി എന്നിവര്‍ സംസാരിച്ചു.














