
നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഏര്‍പെടുത്തിരുന്ന വിലക്ക് നീക്കിയത് . മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നും അവതാരിക അറിയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരുന്നത്.














