
പേരാവൂര്‍: ഇന്ത്യയുടെ കായിക ഭൂപടത്തില്‍ സ്ഥാനം നേടിയ പേരാവൂര്‍ മാരത്തണ്‍ നാലാം എഡിഷന്റെ ഭാഗമായി സെ നോ ടു ഡ്രഗ്‌സ് യെസ് ടു മാരത്തണ്‍ ക്യാമ്പയിന്‍ നവംബര്‍ 30ന് തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് അക്കാദമിയില്‍ നടക്കും. വൈകിട്ട് 6.15ന് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി മാരത്തണ്‍ സംഘാടക സമിതി യോഗം അക്കാദമിയില്‍ നടന്നു. പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്റ്റാന്‍ലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എം.സി. കുട്ടിച്ചന്‍, ട്രഷറര്‍ പ്രദീപന്‍ പുത്തലത്ത്, പി.എസ്.എഫ് പ്രതിനിധികളായ അബ്രഹാം തോമസ്, സെബാസ്റ്റ്യന്‍ ജോര്‍ജ്,അനൂപ് നാരായണന്‍, നാസര്‍ വലിയേടത്ത്,യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പ്രതിനിധി ഷിനോജ് നരിതൂക്കില്‍, പാസ് പ്രസിഡന്റ് ഒ.മാത്യു, പഴശിരാജ കളരി അക്കാദമി പ്രതിനിധി കെ.ഇ.ശ്രീജയന്‍, എബി ജോണ്‍,കെ.വിനോദ് കുമാര്‍, കെ.എം.ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.














