
മണത്തണ:യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം കുടുംബ സഹായ പദ്ധതി വിശദീകരണവും നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണവും മണത്തണ എസ്.എന്‍.ഡി.പി. ഹാളില്‍ നടന്നു യു.എം.സി. ജില്ല പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജി. മന്മഥന്‍ അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് കെ.എം.ബഷീര്‍, മനോജ് കുമാര്‍, എ.കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














