Hivision Channel

പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്പോര്‍ട്സ് കാര്‍ണിവല്‍ – 2022 ഡിസംബര്‍ 18 മുതല്‍ 24 വരെ

പേരാവൂര്‍: ഡിസംബര്‍ 24 ന് നടക്കുന്ന പേരാവൂര്‍ മാരത്തോണിന്റെ ഭാഗമായി പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്പോര്‍ട്സ് കാര്‍ണിവല്‍ – 2022 ഡിസംബര്‍ 18 മുതല്‍ 24 വരെ പേരാവൂര്‍ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 18ന് ഞായറാഴ്ച രാവിലെ 8 മണിക്ക് കാര്‍ണിവല്‍ ഉദ്ഘാടനം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ നിര്‍വഹിക്കും. ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വോളിബോള്‍ മത്സരം, നീന്തല്‍ മത്സരം, ആര്‍ച്ചറി മത്സരം എന്നിവ നടക്കും. ഡിസംബര്‍ 22 ന് വ്യാഴാഴ്ച ഫുട്ബോള്‍ മത്സരം, ടേബിള്‍ ടെന്നീസ് പ്രദര്‍ശന മത്സരം, ജില്ലാതല വടം വലിമത്സരം, എന്നിവയും വൈകുന്നേരം 6മണിക്ക് ഫുഡ്ഫെസ്റ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥ
നാടന്‍പാട്ടരങ്ങ്, പേരാവൂര്‍ നിഷാദ് കലാകേന്ദ്രം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും, 23 ന് രാവിലെ ക്രിക്കറ്റ്, ചെസ്, പെനാള്‍ട്ടി ഷൂട്ടൗട്ട്, വിവിധ വിനോദമത്സരങ്ങള്‍, വൈകുന്നേരം 5 മണിക്ക് ജിമ്മി ജോര്‍ജ് സ്റ്റേഡിയം നാമഫലകം അനാച്ഛാദനവും പൊതുസമ്മേളനവും നടക്കും. രാത്രി 7.30 ന് കാക്കയങ്ങാട്പഴശിരാജ കളരി അക്കാദമിയുടെ കളരിപ്പയറ്റും ഫയര്‍ഷോയും അരങ്ങേറും. 24 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് മാരത്തോണ്‍ ഫ്ലാഗ് ഓഫ് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. 7.45 ന് ഫണ്‍ റണ്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫും ഫ്ലാഗ് ഓഫ് ചെയ്യുമെന്നും സ്പോര്‍ട്സ് കാര്‍ണിവെലിന്റെ ഭാഗമായി വിവിധ പ്രദര്‍ശന വിപണന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്നും പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ എം.സി കുട്ടിച്ചന്‍,ബൈജു ജോര്‍ജ്,കെ എം ബഷീര്‍,അനൂപ് നാരായണന്‍ എന്നിവര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *