
തലക്കാണി:ഗവ.യു.പി സ്‌കൂളില്‍ വായനച്ചങ്ങാത്തം വീട്ടുമുറ്റ വായന സദസ് സംഘടിപ്പിച്ചു.എല്‍.പി വിഭാഗം കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുന്നതിനായി നടപ്പാക്കുന്നതാണ് പദ്ധതി. ഒരു പ്രദേശത്തെ കുട്ടികള്‍ ഒരു വീട്ടില്‍ ഒന്നിച്ചു കൂടി വായനയും വായനാ അറിവുകളും സാഹിത്യ സൃഷ്ടികളും പങ്കുവെക്കുന്നതാണ് പരിപാടി. മുന്‍ പ്രധാനാധ്യാപകന്‍ വത്സന്‍ പി.ടി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സാറ എന്‍, അനുപമ പി.വി, സജന പി,കെ എന്നിവര്‍ സംസാരിച്ചു.കുട്ടികളുടെ വിവിധ സാഹിത്യ സൃഷ്ടികളുടെ അവതരണവും നടന്നു.














