Hivision Channel

സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തില്‍ വാക്‌സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേര്‍ ഒന്നാം ഡോസ് വാക്‌സിനും, 88.55 % പേര്‍ രണ്ടാം ഡോസ് വാക്‌സിനും, മുന്നണി പോരാളികളില്‍ 19.30 % പേര്‍ കരുതല്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്‌സിനേഷനിലും സംസ്ഥാനം മുന്നില്‍. 15-17 വയസ് പ്രായക്കാരില്‍, 84. 16% ഒന്നാം ഡോസും, 57.12 % പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 12-14 പ്രായക്കാരില്‍ 64.8% ഒന്നാം ഡോസും, 24.97% പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *