Hivision Channel

ധനശേഖരണത്തിന്റെ ഉദ്ഘാടനം

ഇരിട്ടി: ഫെബ്രുവരി 20 മുതല്‍ 25 വരെ നടക്കുന്ന കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ധനശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്ര നടയില്‍ നടന്നു. റിട്ട. പ്രഥമാധ്യാപിക കെ. കമലകുമാരിയില്‍ നിന്നും ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് സി. പ്രഭാകരന്‍ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. സമിതി സെക്രട്ടറി എം. ഹരീന്ദ്രനാഥ്, ജോ. സെക്രട്ടറി കെ.പി. കുഞ്ഞിനാരായണന്‍ മാസ്റ്റര്‍, ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി.പി ജയലക്ഷ്മി, പി. മാധവന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *