
ഇരിട്ടി: നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ കണ്ടെത്തലിന് നല്‍കുന്ന കാട് തെളിക്കുന്ന മിഷ്യന്റെ വിതരണവും, മാലിന്യ മുക്തപരിപാടികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച വലിച്ചെറിയല്‍ മുക്ത കേരളം പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനവും കീഴൂര്‍ കാമ്യാട് വളവില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സോയ, കൗണ്‍സിലര്‍മാരായ കെ.മുരളിധരന്‍, പി.രഘു, കെ.പിഅജേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, ജെ.എച്ച്.ഐ അനിത എം.ജി, ഹരിത മിഷന്‍ കോ.ഓഡിനേറ്റര്‍ എം.രസിന്ത് എന്നിവര്‍ സംസാരിച്ചു.