പേരാവൂര്‍: കേരള കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. പേരാവൂര്‍ ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ആനക്കുഴിയില്‍ വെച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി പത്മനാഭന്‍ കേളകം വില്ലേജിലെ ആദ്യകാല കര്‍ഷകനും മുന്‍ കാലകര്‍ഷക നേതാവുമായിരുന്ന ഇരുവായ്ക്കല്‍ ജോര്‍ജിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി എം.എസ് വാസുദേവന്‍, പി.കെ മോഹനന്‍, ഇ.പി ലീലാമ്മ, കെ.ജി വിജയപ്രസാദ്, എ.എസ് പുരുഷോത്തമന്‍, ജിന്‍സി കാഞ്ഞിരമല തുടങ്ങിയവര്‍ പങ്കെടുത്തു.