Hivision Channel

ആദായ നികുതി പരിധിയില്‍ ഇളവ്;7ലക്ഷം രൂപ വരെ നികുതി നല്‍കണ്ട

എല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാ രാമന്‍. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി ജനങ്ങള്‍ക്ക് മാസംതോറും കിട്ടും.

2516 കോടി രൂപ ചെലവില്‍ 63000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. പുതിയതായി 157 നഴ്‌സിങ് കോളജുകള്‍ തുടങ്ങും

പുതിയതായി 50 വിമാനത്താവളങ്ങള്‍ നിര്‍മിക്കും.റെയില്‍വേക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതം ആണ് ബജറ്റില്‍ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.

സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കും. വരുന്ന സാമ്പത്തിക വര്‍ഷം 10ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി

നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്. പിഎം ആവാസ് യോജനക്ക് 79000 കോടി രൂപയും വകയിരുത്തി.

ആദായ നികുതി പരിധിയില്‍ ഇളവ്, 7ലക്ഷം രൂപ വരെ നികുതി നല്‍കണ്ട
മധ്യവര്‍ഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. ഇന്‍കം ടാക്‌സ് പരിധി 7 ലക്ഷം. 5 ല്‍ നിന്ന് ഏഴ് ലക്ഷമാക്കി ആണ് ഉയര്‍ത്തിയത്

Leave a Comment

Your email address will not be published. Required fields are marked *