Hivision Channel

ചേംബര്‍ ഓഫ് പേരാവൂര്‍ വ്യപാരോത്സവം നറുക്കെടുപ്പ്

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂര്‍ നരിതൂക്കില്‍ ജ്വല്ലറിക്ക് മുന്നില്‍ വച്ച് നടന്നു. ഷിനോജ് നരിതൂക്കിലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ നൂര്‍ദ്ദിന്‍ മുള്ളേരിക്കല്‍ ഉദ്ഘാടനം ചെയ്തു. വി.കെ രാധകൃഷ്ണന്‍, നാസര്‍, നവാസ്, ഒ ജെ ബെന്നി, അലി, മുഹമ്മദ് അലി,ബേബി പാറക്കല്‍, സി എച്ച് ഉസ്മാന്‍, വിനോദ് നന്ത്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ 5121 എന്ന നമ്പറില്‍ പാറമ്പല്‍ ശ്രീധരന് സ്വര്‍ണനാണയം ലഭിച്ചു. ബമ്പര്‍ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *