Hivision Channel

കുഞ്ഞുടുപ്പുകള്‍ കൈമാറി

ചെട്ടിയാംപറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഞ്ഞുടുപ്പ് കുഞ്ഞുകൈകളില്‍ എന്ന പദ്ധതിയുടെ ഭാഗമായി ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിലെ ക്ലബ് അംഗങ്ങള്‍ പൂക്കുണ്ട് കോളനി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ കോളനിയിലെ കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ കൈമാറുകയും ചെയ്തു. കോഡിനേറ്റര്‍ എം. ഷിജിത്ത് നേതൃത്വം നല്‍കിയ ചടങ്ങില്‍ എച്ച്.എം പി.കെ. കുമാരി ടീച്ചര്‍ കുഞ്ഞുടുപ്പ് കൈമാറി. പി.ടി.എ പ്രസിഡന്റ് ടി.ബി വിനോദ് കുമാര്‍, പി.ടി.എ അംഗം സുരേഷ് കുമാര്‍, അധ്യാപകരായ പി.വി വിജയശ്രീ, പി.എന്‍ രതീഷ്, നീതു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *