
സ്‌കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധന്മാര്‍, ജനാധിപത്യ പ്രസ്ഥാനങ്ങള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിങ് രേഖപ്പെടുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനുമാകണം. ഇക്കാര്യത്തില്‍ അധ്യാപകരില്‍ വലിയ ഉത്തരവാദിത്തമാണ് വന്നുചേരുന്നത്. കാഞ്ഞങ്ങാട് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.














