
മുഴക്കുന്ന്: നെയ്യളം യുവശക്തി വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി. വാര്‍ഡ് മെമ്പര്‍ എ വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ കുഞ്ഞിരാമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ രേഷ്മ അധ്യക്ഷയായി. രമ്യ ശ്രീജേഷ്, പി.ഷാരോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.














