പേരാവൂര്‍:യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പേരാവൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുളള സമ്മാന കൂപ്പണിന്റെ 10ാമത് പ്രതിവാര നറുക്കെടുപ്പ് നടന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം യു വി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ല വൈസ് പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബേബി പാറക്കല്‍,ഒ ജെ ബെന്നി,മധു നന്ത്യത്ത്,നവാസ് ഇന്ത്യന്‍,മനീഷ്,നാസര്‍ വലിയേടത്ത്,ഷിബു എന്നിവര്‍ സംബന്ധിച്ചു.നിടുംപുറംചാല്‍ സ്വദേശി ഷിന്റോ സ്വര്‍ണനാണയത്തിന് അര്‍ഹനായി.