Hivision Channel

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂരിലെ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തി

കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തി.3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി എ ജെയ്‌സണ്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആനന്ദ്,ഷാഹിന ടി എ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *