
വിളക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍, സമഗ്രശിക്ഷ കേരളം – കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവം – 2023 ല്‍ പ്രൈമറി തലത്തില്‍ വിളക്കോട് ഗവ. യു.പി സ്‌കൂള്‍
ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പരിപാടിയാണ് മികവുത്സവം – 2023. ജില്ലയിലെ 15 ഉപജില്ലകളിലെ ജേതാക്കളായ സ്‌കൂളുകള്‍ മാറ്റുരച്ച പരിപാടിയില്‍ വിളക്കോട് ഗവ: യു.പി സ്‌കൂളിന്റെ ജന്മദിനം വിദ്യാലയത്തോടൊപ്പം എന്ന പ്രവര്‍ത്തനം ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.














