
ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു.എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനി (65) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നിട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്.സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ. അപ്പനായരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്.സഹോദരങ്ങള്‍: വിജയന്‍ ,സതി. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വൈകുന്നേരം ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തില്‍.














