Hivision Channel

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തി

മുഴക്കുന്ന്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ ഒ ഹംസ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ വി. രാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ വി റഷീദ്, ബി. മിനി,സിബി ജോസഫ്,യുഡിഎഫ് നേതാക്കളായ മൊയ്ദീന്‍ ചാത്തോത്ത്, പി.കെ അഷറഫ്, സജീവന്‍, കെ.പി റംഷാദ്, വി.ഡി ജോസ്,പി.കെ അബൂബക്കര്‍,എം.എം നൂര്‍ജഹാന്‍, ഷഫീറ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *