Hivision Channel

ആറളം പുനരധിവാസ മേഖലയില്‍ ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

ആറളം: കുടുംബശ്രീ ആറളം പട്ടികവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആറളം ഫാമിലെ കുട്ടികള്‍ക്കായി ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് 7 ലെ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ വച്ച് നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജെസിമോള്‍ വാഴപ്പിള്ളില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഇസി, ടി ആര്‍ ഡി എം സൈറ്റ് മാനേജര്‍ അനൂപ് കെ വി, കോര്‍ഡിനേറ്റര്‍ പി. സനൂപ്, കൗണ്‍സിലര്‍ ജിതേഷ് ടി വി, സ്‌നേഹിത സര്‍വ്വീസ് പ്രൊവൈഡര്‍ ബബിത എന്നിവര്‍ സംസാരിച്ചു. 100 ഓളം കുട്ടികള്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *