Hivision Channel

ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ലെന്ന് മന്ത്രി ആന്റണി രാജു.

ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ലെന്നു മന്ത്രി ആന്റണി രാജു. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിന് മുന്‍പും കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

മാര്‍ച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി നടപടി കൈക്കൊള്ളുന്നത്.
വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്. അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

കാന്‍സര്‍ അതിജീവിത കൂടിയായ അഖില പതിമൂന്ന് വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാരിയാണ്. വൈക്കത്താണ് അഖിലയുടെ വീട്. വൈക്കം ഡിപ്പോയില്‍ തന്നെയാണ് അഖിലയ്ക്ക് ജോലിയും ഉണ്ടായിരുന്നത്. എന്നാല്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പാല യൂണിറ്റിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്. അന്‍പത് കിലോമീറ്റര്‍ ധൂരമുണ്ട് നിലവില്‍ അഖിലയ്ക്ക് വീട്ടിലേക്ക്.

Leave a Comment

Your email address will not be published. Required fields are marked *