Hivision Channel

കോഴിക്കോട് ട്രെയിനില്‍ ആക്രമണം; എന്‍ ഐ എയും അന്വേഷിക്കും

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പോലീസ് പരിശോധന ശക്തമാക്കി.പ്രതിയുടെ രേഖചിത്രംതയ്യാറാക്കും.നിര്‍ണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് സൂചന
എലത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് രേഖ ചിത്രം തയ്യാറാക്കുന്നത്.25 വയസ്സുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തുകയാണ്.ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായി.വിരലടയാളങ്ങള്‍ ശേഖരിച്ചു.കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും.കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവം പരിശോധിക്കും.എന്‍ ഐ എ യും അക്രമത്തെക്കുറിച്ച് അന്വേഷിച്ചേക്കും.സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും.

Leave a Comment

Your email address will not be published. Required fields are marked *