Hivision Channel

കിണറിലകപ്പെട്ട ആടിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കരിക്കോട്ടക്കരി: ഏതൊരു ജീവനും പ്രധാനമാണ്. കിണറിലകപ്പെട്ട ആടിന് രക്ഷകരായി കേരളാ ഫയര്‍ഫോഴ്‌സ്. ഇരിട്ടി കരിക്കോട്ടക്കരിയിലെ കൊരക്കാലായില്‍ മാത്യുവിന്റെ ആടിനെയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.ഏകദേശം പത്തു മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറിലാണ് ആറ് മാസം പ്രായമുള്ള ആട് വീണത്. ഓക്സിജന്‍ കുറവായ കിണറില്‍ ഇറങ്ങാന്‍ സാധിക്കാതെ വന്നതിനാല്‍ വീട്ടുകാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തേക്ക് എത്തിയ അഗ്‌നിരക്ഷാസേന ഓക്സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടെ ഫയര്‍ ഓഫീസര്‍ വിജേഷ് സി.പി കിണറില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റില്‍ സുരക്ഷിതമായി ആടിനെ കരയ്ക്കെത്തിക്കുകയായിരുന്നു. എ എസ് ടി ഒ. ടി മോഹനന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ എസ്.ടി.ഓമാരായ അശോകന്‍ എന്‍ ജി, രാജീവന്‍ പി.പി, ഫയര്‍ ഓഫീസര്‍മാരായ വിജീഷ് കെ വി, ബെഞ്ചമിന്‍, ഹോംഗാര്‍ഡ് ദിലീപ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *