
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്ത് ഇന്നും നാളെയും സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി.
ഇതിന് പുറമെ ഇന്നത്തെ എറണാകുളം ഗുരുവായൂര്‍ സ്‌പെഷ്യലും,ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ്, തൃശ്ശൂരില്‍ യാത്ര അവസാനിപ്പക്കും. ഇന്നും നാളെയും ചില ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തില്ല, കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്‌സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം- തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ -കൊച്ചുവേളി ട്രെയിന്‍ നേമം വരെയെ സര്‍വീസ് ഉണ്ടാകൂ.














