Hivision Channel

സംസ്ഥാനത്ത് താപനില ഉയരും

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഈ ദിവസങ്ങളില്‍ സാധാരണയെക്കാള്‍ താപനില ഉയരും. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാന്‍ കാരണം.

അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവപ്പെടുന്ന ചൂടും കൂടും. അള്‍ട്രാവയലറ്റ് വികിരണതോതും ഉയര്‍ന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കും.

Leave a Comment

Your email address will not be published. Required fields are marked *