Hivision Channel

ഇരിട്ടി കീഴൂര്‍ കുന്നില്‍ തെരുവ് നായ ശല്യം രൂക്ഷം

ഇരിട്ടി:കീഴൂര്‍കുന്നിലും,എം.ജി.കോളേജ് പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാവുന്നു.കഴിഞ്ഞ ദിവസം എം ജി കോളേജിന് സമീപത്തെ കെ.പ്രേമരാജന്റെ ആടുകളെ തെരുവ് നായ കടിച്ചു കൊല്ലുകയും വളര്‍ത്തുനായയെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.കാല്‍നട യാത്രക്കാരുടെയും, കുട്ടികളുടെയും ബൈക്ക് യത്രക്കാരുടേയും പിറകെ നായ്ക്കള്‍ ഓടുന്നതും പതിവായിരിക്കുകയാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി നടപടി ഉണ്ടാവണമെന്ന് ബി.ജെ.പി.കീഴൂര്‍കുന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *