Hivision Channel

പാടിച്ചാല്‍ വച്ചാലില്‍ ഒരു വീട്ടില്‍ 5 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഇരിട്ടി:കണ്ണൂര്‍ പാടിച്ചാല്‍ വച്ചാലില്‍ ഒരു വീട്ടില്‍ 5 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍.ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഭര്‍ത്താവ് ഷാജി എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചയോടെയാണ് ചെറുവത്തൂരിനടുത്ത് പാടിച്ചാല്‍ വച്ചാലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചതെന്നാണ് വിവരം.പൊലീസ് സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *