Hivision Channel

ട്രെയിന്‍ യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ വി സനീഷ് (45) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ഒരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകള്‍ തിരിച്ചറിയുകയായിരുന്നു. കാസര്‍കോട് റെയില്‍വേ പൊലീസ് പ്രതിയുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ചെന്നൈ – മംഗളൂരു എക്‌സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മംഗലാപുരത്തേക്ക് പോവുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *