Hivision Channel

തേജസ് സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങും

തേജസ് സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങും. ഉച്ചയ്ക്ക് 12 ഓടെ ശംഖുമുഖത്തുള്ള വ്യോമസേന താവളത്തില്‍ എത്തുന്ന ലഘുപോര്‍ വിമാനങ്ങള്‍ 12.30 മുതല്‍ പരിശീലന പറക്കല്‍ നടത്തും.

ശ്രീലങ്കയിലും മാലി ദ്വീപിലും ചൈന സൈനികാധിപത്യം സ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തേജസ് വിമാനങ്ങള്‍ എത്തുന്നത് എന്നാണ് സൂചന. കോയമ്പത്തൂരിലെ സുളൂര്‍ വ്യോമസേന താവളത്തില്‍ നിന്നാണ് രണ്ട് തേജസ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്ത് 45000 അടി ഉയരെ വരെ വിമാനങ്ങള്‍ സഞ്ചരിക്കും.

Leave a Comment

Your email address will not be published. Required fields are marked *