Hivision Channel

മുഖ്യമന്ത്രി പിണറായി വിജയന്റെ യു എസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

മുഖ്യമന്ത്രി പിണറായി വിജയന്റെ യു എസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത മാസം 8 മുതല്‍ 18 വരെയാണ് യാത്ര. യുഎസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസില്‍ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചയും നടത്തും.

നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *