Hivision Channel

തലശ്ശേരിയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട സ്ത്രീയെ രക്ഷിച്ച് മണത്തണയിലെ ഓട്ടോ ഡ്രൈവര്‍

തലശ്ശേരി: പരശുറാം എക്‌സ്പ്രസിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോയ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കയറിയില്ല എന്ന സംശയത്തില്‍ ഒരു സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ അവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ മുഴുവന്‍ പകച്ചു നില്‍കെ ഓട്ടോ ഡ്രൈവറായ ഹരിദാസ് ഓടിയെത്തി സ്ത്രീയെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പേരാവൂര്‍ മണത്തണ സ്വദേശിയായ ഹരിദാസാണ് ജീവന്‍ പണയപ്പെടുത്തി പ്ലാറ്റ്‌ഫോമിലും ട്രെയിനിനു മിടയില്‍ കുടുങ്ങിയ സ്ത്രീയെ അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *