Hivision Channel

ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറും; വ്യാപക മഴയ്ക്ക് സാധ്യത

അറബിക്കടലിലെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ തീവ്രമാകും. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ, ഒമാന്‍ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്രചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *