
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ ഇഡിയുടെ പരിശോധന തുടരും. തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വര്‍ഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ കൊച്ചി-കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
പ്രതികളായ കെ.കെ.എബ്രഹാം, സജീവന്‍ കൊല്ലപ്പള്ളി, രമാദേവി എന്നിവരുടെ വീടുകളിലും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മെയിന്‍ ഓഫീസിലും ഇന്നലെ രാത്രി വരെ പരിശോധന നീണ്ടുനിന്നു. അതേസമയം, വായ്പാ തട്ടിപ്പിന് ഇരയായ കേളക്കവല സ്വദേശി രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പുല്‍പ്പള്ളി പൊലീസ് തീരുമാനിച്ചു.
കേസിലെ നിര്‍ണായക തെളിവായ ആത്മഹത്യാ കുറിപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. സജീവന്‍ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം എന്നിവരടക്കം അഞ്ചുപേരാണ് തന്റെ മരണത്തിന് കരണക്കാരായി ആത്മഹത്യാ കുറിപ്പില്‍ രാജേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ കല്‍പ്പറ്റ കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.














