Hivision Channel

ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

പാണത്തൂര്‍: പരിയാരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പരിയാരത്ത് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരുക്കുകളിലില്ലാതെ വീട്ടുകാര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *