
വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്താല്‍ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും ഉള്ള പാസ്‌പോര്‍ട്ട് ആണ് എസ്എഫ്‌ഐ മെമ്പര്‍ഷിപ്പെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
അതേസമയം, നിഖില്‍ തോമസിനെതിരെ പരാതി നല്‍കാന്‍ നടപടി തുടങ്ങിരിക്കുകയാണ് കലിംഗ സര്‍വകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിക്കുകയാണ്. കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിംഗ സര്‍വ്വകലാശാല രംഗത്ത് വന്നിരുന്നു. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സര്‍വ്വകാലാശാലയുടെ വെളിപ്പെടുത്തല്‍.














