
താനൂര്‍ ബോട്ട് അപകടത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ താനൂര്‍ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത കേരള ഹൈക്കോടതി സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.














