
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നു .തിരുവനന്തപുരത്ത് പൊന്മുടിയിലാണ് ഒളിമ്പിക്‌സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 26 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍.
30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്കാണ് പൊന്‍മുടി വേദിയാവുക . 2024-ലെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള ഏഷ്യയിലെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങള്‍ കൂടിയാണിത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ മത്സരങ്ങളില്‍ പങ്കെടുക്കും.
ആറ് ഇനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ”ഡൗണ്‍ ഹില്‍ മത്സരങ്ങളും 4 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ”ക്രോസ് കണ്‍ട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം. പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരം.
മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.കേരളത്തെ ലോക കായിക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ലഭിച്ച അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്ങ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.














