Hivision Channel

രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പഞ്ചായത്ത് ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോന്‍, ശ്രീരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് 5 ന് ഇ.പി.ജോര്‍ജിന്റെ മൃതദേഹം രാമമംഗലം പഞ്ചായത്ത് ഓഫീസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ 2. ന് കറുകപ്പിള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *