
ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ ക്ലാസുകള്‍ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്‌മെന്റുകളില്‍ സീറ്റ് നേടിയ കുട്ടികളെ ഉള്‍പ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവന്‍ ആശങ്കകളും പരിഹരിക്കും. ഗവ. അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിന് കര്‍ശന വിലക്ക് ഉണ്ടാവും. വിജിലന്‍സ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. അതേ സമയം പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റില്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ വര്‍ഷത്തേത് പോലെ പരീക്ഷ നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ചിന് മുമ്പ് നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ സമിതി യോഗത്തില്‍ ധാരണയായിരുന്നു. ഈ വര്‍ഷം പ്ലസ് ടു വാര്‍ഷിക പരീക്ഷക്കൊപ്പം മാര്‍ച്ചില്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനായിരുന്നു മുന്‍ തീരുമാനം. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം. സാധാരണ ജുലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തിയിരുന്നത്. മാറ്റം സംബന്ധിച്ച് ഉടന്‍ ഹയര്‍സെക്കണ്ടറി വകുപ്പ് വിജ്ഞാപനം ഇറക്കും.














