
കേളകം: തോടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വനംവകുപ്പ് വാച്ചര്‍മാര്‍.കേളകം പഞ്ചായത്തിലെ തുള്ളല്‍,മുട്ടുമാറ്റി, ചാപ്പത്തോട് എന്നിവിടങ്ങളില്‍ അടിഞ്ഞ മാലിന്യങ്ങളാണ് വനപാലകര്‍ നീക്കം ചെയ്തത്.ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടക്കമാണ് നീക്കം ചെയ്തത്.ആനമതിലിനോട് ചേര്‍ന്ന ഭാഗങ്ങളിലെ മാലിന്യങ്ങളും നീക്കം ചെയ്തു.മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ മഹേഷ്,ബീറ്റ് ഓഫീസര്‍ സജിത്ത്,വാച്ചര്‍മാരായ ബാലകൃഷ്ണന്‍, ഗണേശന്‍, സജു, തോമസ്, സാബു, ബോബി, റോയി, രാജേന്ദ്രന്‍,ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.














