
കേരളത്തിലെ വടക്കന്‍, മധ്യ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ ന്യൂനമര്‍ദ പാത്തി കര്‍ണാടക തീരത്ത് നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. സംസ്ഥാനത്താകെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറയുമെങ്കിലും കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും.














